പൂനെ: ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. ഭാര്യയുമായി അമിതമായി ചാറ്റ് ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ...
പൂനെ: ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. ഭാര്യയുമായി അമിതമായി ചാറ്റ് ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൗരഭ് വ്യങ്കട്ട് ജാദവ് എന്ന യുവാവിനെ യുവതിയുടെ ഭര്‍ത്താവ് അയജ് ഷെയ്ക്കും സുഹൃത്ത് സോണ്യ ബരതെയും ചേര്‍ന്ന്കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫോണ്‍ വിളിയെത്തിയത് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാരിയില്‍.
ഇക്കഴിഞ്ഞ ഞായറാഴ്ച ഔന്ദ് ആശുപത്രി പരിസരത്ത് വച്ചാണ് കൊലപാതകം നടന്നത്.
അയജിന്‍റെ ഭാര്യയും കൊല്ലപ്പെട്ട സൗരഭും ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നു. വിവാഹത്തിന് മുമ്ബ് തന്നെ ആരംഭിച്ച സൗഹൃദമാണിതെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ഇവര്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്‍റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്നതില്‍ അയജ് അസ്വസ്ഥനായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ സുഹൃത്തിനൊപ്പം സൗരവിനെ കാണാനെത്തിയത്. ഇവിടെ വച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ സൗരഭ് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു.

COMMENTS