മാവിലാകടപ്പുറം വെളുത്തപൊയ്യയിലെ മുതിർന്ന സി പി ഐ എം നേതാവും ഒരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രം മുൻ ദേവസ്വം സെക്രട്ടറിയുമായിരുന്ന എം വി അപ്പ...
മാവിലാകടപ്പുറം വെളുത്തപൊയ്യയിലെ മുതിർന്ന സി പി ഐ എം നേതാവും ഒരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രം മുൻ ദേവസ്വം സെക്രട്ടറിയുമായിരുന്ന എം വി അപ്പു നിര്യാതനായി. വലിയപറമ്പ പഞ്ചായത്തിൽ പന്ത്രണ്ടിൽ പ്രദേശത്ത് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് മുഖ്യപങ്ക് വഹിച്ചിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തും പന്ത്രണ്ടിൽ എ കെ ജി ക്ലബ്ബ് സ്ഥാപക നേതാവും കൂടിയാണ്. ദിനേശ് ബീഡി റിട്ട: ജീവനക്കാരനായിരുന്നു. മാവിലാകടപ്പുറം ഒരിയരക്കാവ് വിഷ്ണൂർത്തി ക്ഷേത്രം ദേവസ്വം കമ്മിറ്റി മുൻ സെക്രട്ടറിയും ഭാരവാഹിയുമായി ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: കെ വി മാധവി. മക്കൾ: കെവി ശ്യാമള, കെ വി ശോഭ, കെ വി പുഷ്പ്പ, കെ വി ബാബു, കെ വി വൽസൻ (വലിയപറമ്പ വില്ലേജ്മാൻ )

COMMENTS