നീലേശ്വരം: ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് പുത്തൻ ചുവടുവെപ്പുമായി ഒരു പറ്റം യുവാക്കൾ വിഭാവനം ചെയ്ത 'മൈ ഫ്രഷ്' ആപ്പ് ലോഞ്ച് ചെയ്തു. മറ്റ...
നീലേശ്വരം: ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് പുത്തൻ ചുവടുവെപ്പുമായി ഒരു പറ്റം യുവാക്കൾ വിഭാവനം ചെയ്ത 'മൈ ഫ്രഷ്' ആപ്പ് ലോഞ്ച് ചെയ്തു.
മറ്റു ഓൺലൈൻ ഷോപ്പിങ് അപ്ലിക്കേഷനുകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് മൈ ഫ്രഷ് ആപ്പ് സംവിധാനിച്ചിരിക്കുന്നത്. ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾ, പഴം,പച്ചക്കറികൾ, അടുക്കള സാധനങ്ങൾ, വീട്ടുപലഹാരങ്ങൾ, ഹോട്ടൽ ഭക്ഷണം എന്നിങ്ങനെ നിരവധി കാറ്റഗറിയുമായിട്ടാണ് മൈ ഫ്രഷ് ആപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഏതൊരാൾകും എളുപ്പത്തില്‍ ആപ്പ് ഉപയോഗിക്കാനും പ്രൊഡക്ടുകൾ വാങ്ങാനുമുള്ള സൗകര്യമാണ് മൈ ഫ്രഷ് ആപ്പിൽ ഉള്ളത്.മികച്ച ക്വാളിറ്റിയും കുറഞ്ഞ വിലയുമാണ് മൈ ഫ്രഷ് ആപ്പിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ക്യാഷ് on ഡെലിവറി,ഗൂഗിൾ പേ, ഫോൺ പേ,paytm സുരക്ഷിതമായ പേയ്മെന്റ് സംവിധാനങ്ങളാണ് മൈ ഫ്രഷ് ആപ്പിൽ ഉള്ളത്.
നേരത്തെ കാഞ്ഞങ്ങാടും പയ്യന്നൂരും സർവ്വീസുള്ള മൈ ഫ്രഷ് ഇപ്പോൾ നീലേശ്വരത്തും, തൃക്കരിപ്പൂരിലും പ്രവർത്തനമാരംഭിച്ചിരിക്കയാണ്.
ആപ്പിന്റെ ലോഞ്ചിംഗ് കർമ്മം ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി നിർവ്വഹിച്ചു.
ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്കുക;
https://play.google.com/store/apps/details?id=com.ynot.myfresh

COMMENTS