പയ്യന്നൂര്‍: പയ്യന്നൂര്‍ മൂരിക്കൊവ്വലിലെ ശ്രീനാരായണ വിദ്യാലയത്തിന് സമീപത്തെ കോൺഗ്രസ് ഓഫിസായ സജിത് ലാല്‍ സ്മ...
പയ്യന്നൂര്‍: പയ്യന്നൂര്‍ മൂരിക്കൊവ്വലിലെ ശ്രീനാരായണ വിദ്യാലയത്തിന് സമീപത്തെ കോൺഗ്രസ് ഓഫിസായ സജിത് ലാല്‍ സ്മാരക മന്ദിരത്തിന് നേരെ വീണ്ടും അക്രമം.സ്മാരക മന്ദിരത്തിെൻറ വാതില്‍ പൊളിച്ച് അകത്തുകടന്ന അക്രമികള്‍ മന്ദിരത്തിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകളുള്‍പ്പെടെ തകര്‍ക്കുകയും മുറി കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു.
മന്ദിരത്തിന് മുന്നിലെ സജിത് ലാൽ സ്മാരകസ്തൂപവും പൂര്‍ണമായും തകര്‍ത്ത നിലയിലാണുള്ളത്. മന്ദിരത്തിനകത്ത് ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്ത ശേഷമാണ് കരിഓയിലൊഴിച്ച് വികൃതമാക്കിയത്. മന്ദിരത്തിന് മുന്നിലെ മതിലും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ 30ന് രാത്രിയില്‍ മന്ദിരത്തിന് മുന്നിലെ സജിത് ലാലിെൻറ സ്മാരക സ്തൂപം ഭാഗികമായി തകര്‍ത്തിരുന്നു.

COMMENTS