പെരിയ: കടം വാങ്ങിയ പണവുമായി വരികയായിരുന്ന ഗൃഹനാഥനെ പോക്കറ്റടിച്ചു. മാവുങ്കാൽ പുതിയകണ്ടത്തെ സ്വർണപ്പണിക്കാരനായ ബാലകൃഷ്ണനാണ് പോക്കറ്റിടിക്കിര...
പെരിയ: കടം വാങ്ങിയ പണവുമായി വരികയായിരുന്ന ഗൃഹനാഥനെ പോക്കറ്റടിച്ചു. മാവുങ്കാൽ പുതിയകണ്ടത്തെ സ്വർണപ്പണിക്കാരനായ ബാലകൃഷ്ണനാണ് പോക്കറ്റിടിക്കിരയായത്. തിങ്കളാഴ്ച അഞ്ചരയോടെ കാഞ്ഞങ്ങാട്ടാണ് സംഭവം. കോവിഡിനെത്തുടർന്ന് തൊഴിൽ ഇല്ലാതായതോടെ കരിവെള്ളൂരിൽ പോയി സഹോദരങ്ങളായ വിജയനെയും പ്രകാശനെയും കണ്ട് 50,000 രൂപ കടം വാങ്ങി വരുമ്പോഴാണ് പോക്കറ്റടിക്കപ്പെട്ടത്. ബസിൽനിന്ന് ഇറങ്ങുംമുൻപ് പണമുണ്ടായിരുന്നു. രണ്ടായിരത്തിന്റെ 25 നോട്ടുകളാണ് നഷ്ടമായത്. ബാലകൃഷ്ണൻ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി.

COMMENTS