പിണറായി :പിണറായിയില്‍ വീടിനുള്ളില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് രണ്ട ദിവസം പഴക്കമുണെന്ന് കരുതുന്നു .നാട്ടുകാര്‍ നല്‍കിയ വിവരത...
പിണറായി :പിണറായിയില്‍ വീടിനുള്ളില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് രണ്ട ദിവസം പഴക്കമുണെന്ന് കരുതുന്നു .നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പിണറായി പോലീസ് സ്ഥലത്തെത്തി.വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് പിണറായി തയ്യില്‍ മട പുരയ്ക്ക് സമീപമുള്ള ഒറ്റമുറിവീട്ടില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത് .അന്‍പത്തി നാലുകാരനായ രമേശന്‍ തൂങ്ങി മരിച്ച നിലയിലും 58 കാരനായ സുകുമാരന്‍ കട്ടിലില്‍ മരിച്ച നിലയിലായിലുമായിരുന്നു . ഇരുവരും ചെറിയ മാനസിക പ്രശ്നങ്ങള്‍ ഉള്ളവരാണ്. സ്ഥിരമായി ഭക്ഷണം വാങ്ങികൊണ്ടിരുന്ന ഹോട്ടെലില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ കാണാത്തതിനെ തുടര്‍ന്ന് വീട്ടില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശേഷം നാട്ടുകാരാണ് പിണറായി പോലീസില്‍ വിവരമറിയിച്ചത്.
അന്വേഷണം ആരംഭിച്ചതായി പിണറായി എസ് ഐ ഉമേഷ് കെ വി പറഞ്ഞു. മൃതദേഹത്തിന് രണ്ട ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. പിണറായി എസ് ഐ ഉമേഷ്, ശ്രീജിത്ത് കോടേരി തുടങ്ങിയവര്‍ സ്ഥലത്തെത്തി.

COMMENTS