നീലേശ്വരം:വെള്ളകെട്ടിൽ കുളിക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങിമരിച്ചു. തെക്കൻ ബങ്കളം കിഴക്കേ വീട്ടിൽ രഘുനാഥൻ (55 ) ആണ് മരിച്ചത്. സമീപത്തെ ചെങ്കല...
നീലേശ്വരം:വെള്ളകെട്ടിൽ കുളിക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങിമരിച്ചു.
തെക്കൻ ബങ്കളം കിഴക്കേ വീട്ടിൽ രഘുനാഥൻ (55 ) ആണ് മരിച്ചത്. സമീപത്തെ ചെങ്കല്ല് മുറിച്ച ക്കുഴിയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.നീന്തുന്നതിനിടെ കൈ കുഴയുന്നതായി തോന്നിയ രഘുനാഥൻ കരയിലുണ്ടായിരുന്ന ഭാര്യയെ വിവരമറിയിക്കുകയും ഭാര്യ നാട്ടുകാരെ വിളിച്ചു കൂട്ടുമ്പോഴേക്കും മുങ്ങി താഴ്ന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കുറച്ചു സമയത്തെ പരിശ്രമത്തിനൊടുവിലാണ് കരയ്ക്കെത്തിക്കാൻ സാധിച്ചത് .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. നിർമാണ തൊഴിലാളിയാണ് .
ഭാര്യ : ഉഷ പി വി
മക്കൾ: രസ്ന ,ശ്രീജിന
മരുമക്കൾ :സുരേന്ദ്രൻ (മാവുങ്കാൽ ) ,രതീഷ്
സഹോദരങ്ങൾ : നാരായണി ,തമ്പായി ,തങ്കമണി ,സുവർണ്ണനി ,യശോദ ,
പരേതനായ വിജയൻ

COMMENTS