കാഞ്ഞങ്ങാട്: മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും കാഞ്ഞങ്ങാട് നഗരസയിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി. കൊവ്വല്‍ സ്റ്റോറിലെ ജാന...
കാഞ്ഞങ്ങാട്: മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും കാഞ്ഞങ്ങാട് നഗരസയിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി. കൊവ്വല്‍ സ്റ്റോറിലെ ജാനകിയുടെ വീടിന് മുകളില്‍ തെങ്ങ് വീണ് .വീട് ഭാഗികമായി തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം
കെ വി ചന്ദ്രന്റെ വീടിന്റെ മുന്‍വശത്തെ മതില്‍ ഇടിഞ്ഞു.
മുത്തപ്പനാര്‍കാവിലെ കെ.വി സുധാകരന്‍,കല്ലുവളപ്പില്‍ ജാനു അമ്മ, വാഴവളപ്പില്‍ നാരായണി എന്നിവരുടെ വീടുകളില്‍ വെള്ളം കയറി.
ഷോക്കടിക്കുന്ന കാരണം വൈദ്യുതി കണക്ഷന്‍ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചു.
അരയിക്കടവ് അച്ചു മാടത്ത് ബിഫാത്തിമയുടെ കിണര്‍ ഇടിഞ്ഞ് താണു. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

COMMENTS