വെള്ളരിക്കുണ്ട് :ശക്തമായി തുടരുന്ന മഴ മൂലം ചൈത്ര വാഹിനി പുഴ കരകവിഞ്ഞൊഴുകുന്നു. പുഴയുടെ കൈവഴി തോടുകളും കൊല്ലികളും പതിവിന് വിപരീതമായി നിറഞ്ഞൊ...
വെള്ളരിക്കുണ്ട് :ശക്തമായി തുടരുന്ന മഴ മൂലം ചൈത്ര വാഹിനി പുഴ കരകവിഞ്ഞൊഴുകുന്നു. പുഴയുടെ കൈവഴി തോടുകളും കൊല്ലികളും പതിവിന് വിപരീതമായി നിറഞ്ഞൊഴുന്നതോടെയാണ് പുഴയിൽ മുമ്പ് എങ്ങും ഇല്ലാത്തവിധം ഒഴുക്ക് നിലനിൽക്കുന്നത്. കൊന്നക്കാട് കേരള അതിർത്തി യിൽ കർണാടകയിൽ ഉരുൾപൊട്ടിയതായും വിവരമുണ്ട്. പുഴയിൽ കാട്ടുമരങ്ങളും മറ്റും കടപുഴകി ഒഴുകുന്ന നിലയിലാണ്. വള്ളികടവ്, കരുവങ്കയം, പുങ്ങംചാൽ, മാങ്ങോട് എന്നീ സ്ഥലങ്ങളിൽ വെള്ളം മീറ്ററുകളോളം ദൂരം മാറി ഒഴുകുകയാണ്. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ള ചെങ്കുത്തായ മലയടിവാരത്തുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ പി. കുഞ്ഞി കണ്ണൻ, സി.ഐ കെ. പ്രേംസദൻ എന്നിവർ അറിയിച്ചു.ശക്തമായ മഴയിൽ പുല്ലൂർ മേഖലയിൽ വെള്ളക്കെട്ട്. പുല്ലൂർ പെരളത്തെ നാലു വീടുകളിൽ വെള്ളം കയറി. സീഡ് ഫാം ഉൾെപ്പടെ 30 ഏക്കറോളം നെൽകൃഷി വെള്ളത്തിനടിയിലായി. വെള്ളം കയറിയ വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സീഡ്ഫാമിൽ കാറ്റിലും മഴയിലുംപെട്ട് മരം പൊട്ടിവീണ് മണ്ണിര കേമ്പാസ്റ്റ് തകർന്നു. പുല്ലൂർ സീഡ്ഫാമിലെ മണ്ണിര കേമ്പാസ്റ്റാണ് തകർന്നത്. ശനിയാഴ്ച രാത്രിയിലുണ്ടായ കാറ്റിലാണ് മരം പൊട്ടിവീണത്. മഴ ശക്തമായതിനെ തുടർന്ന് പുല്ലൂർ തോടിനരികിൽ പെരളം ഭാഗത്ത് താമസിക്കുന്ന ഹരീഷ്, പാറ്റ, പ്രേമ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു

COMMENTS