കാസര്‍കോട്: ജില്ലയില്‍ നിന്നുള്ള ഒരു ജനപ്രതിനിധി രക്തസാക്ഷികളെ നിന്ദ്യമായി അപമാനിക്കുന്നത് പൊറുക്കാനാവില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി ...
കാസര്‍കോട്: ജില്ലയില്‍ നിന്നുള്ള ഒരു ജനപ്രതിനിധി രക്തസാക്ഷികളെ നിന്ദ്യമായി അപമാനിക്കുന്നത് പൊറുക്കാനാവില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും ചാനല്‍ ചര്‍ച്ചകളിലിരുന്നും മറ്റും മോശമായ ഭാഷയിലാണ് രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി പരിഹസിക്കുന്നത്. ആര് കൊലചെയ്യപ്പെട്ടാലും അത് ന്യായികരിക്കാനാവുന്നതല്ല. ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ അത് ചത്തതാണെന്ന് പറയാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് മാത്രമേ കഴിയൂ. പരാമര്‍ശം ഒഴിവാക്കണമെന്ന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അവതാരകയടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ഭാഷാപ്രയോഗത്തിന്റെ പേരില്‍ അതിനെ ന്യായികരിക്കാന്‍ ശ്രമിച്ചത് അങ്ങേയറ്റം ഹീനമായ കാര്യമാണ്.
നാടിന് വേണ്ടി ജീവന്‍ നല്‍കുന്ന ധീരരക്തസാക്ഷികളെ ആദരവോടെ കാണുന്ന ജനതയാണിവിടെയുള്ളത്. അവരെ അധിക്ഷേപിച്ചാല്‍ സഹിക്കാനാവില്ല. ശക്തമായി പ്രതിഷേധിക്കുന്നതായി പ്രസ്താവനയില്‍ പി. കരുണാകരന്‍ പറഞ്ഞു.

COMMENTS