കാസർകോട് ∙ ബേക്കൽ അഴിമുഖത്തോട് ചേർന്ന് പുഴയിൽ ഒരാൾ മുങ്ങിപോകുന്നത് കണ്ടതായുള്ള വിവരത്തെ തുടർന്ന് നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തി. ഇന്നല...
കാസർകോട് ∙ ബേക്കൽ അഴിമുഖത്തോട് ചേർന്ന് പുഴയിൽ ഒരാൾ മുങ്ങിപോകുന്നത് കണ്ടതായുള്ള വിവരത്തെ തുടർന്ന് നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തി. ഇന്നലെ വൈകിട്ട് 5.30 ന് പള്ളിക്കര പുതിയ കടപ്പുറത്തെ യുവാവ് ബേക്കൽ പുഴയിൽ വല വീശുന്നുണ്ടായിരുന്നു. ഇദ്ദേഹമാണ് അഴിമുഖത്തോട് ചേർന്ന് ബേക്കൽ പുഴയിൽ ഒരാൾ വെള്ളത്തിൽ താഴ്ന്നു പോകുന്നതു കണ്ടതായി നാട്ടുകാരെ അറിയിച്ചത്.
ഇതേ തുടർന്ന് വൈകിട്ട് ആറിന് ബേക്കൽ പൊലീസ്, തളങ്കര തീരദേശ പൊലീസും തിരച്ചിൽ നടത്തി. ഉദുമ പഞ്ചായത്ത് ഭരണ സമിതി അംഗം ശംഭു ബേക്കലിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ഇവർക്കായി തിരച്ചിൽ നടത്തി. പുഴയും കടലും ചേരുന്നിടത്ത് ശക്തമായ ഒഴുക്കുള്ളതിനാലും വെളിച്ചം കുറഞ്ഞതിനാലും തിരച്ചിൽ നിർത്തി. ഇതിനു പിന്നാലെ ബേക്കൽ കോട്ടയുടെ സമീപത്തുള്ള തമിഴ്നാട്ടുകാരനായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ ബേക്കൽ സ്റ്റേഷനിൽ എത്തിയതായി എസ്ഐ പി.അജിത്ത്കുമാർ അറിയിച്ചു.

COMMENTS