കണ്ണൂർ: കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തകൻ കൊല്ലപ്പെട്ടു. എസ്ഡിപിഐ പ്രവർത്തകനും കണ്ണവം സ്വദേശിയുമായ സലാഹുദീനാ(30)ണ് കൊല്ലപ്പെട്ടത്. കണ്ണവത്ത്...
കണ്ണൂർ: കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തകൻ കൊല്ലപ്പെട്ടു. എസ്ഡിപിഐ പ്രവർത്തകനും കണ്ണവം സ്വദേശിയുമായ സലാഹുദീനാ(30)ണ് കൊല്ലപ്പെട്ടത്. കണ്ണവത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സയ്യിദ് സ്വലാഹുദ്ധീൻ തങ്ങൾ(34) ആണ് കൊല്ലപ്പെട്ടത്. ആർഎസ്‌എസ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് എസ് ഡി പി ഐ ആരോപണം. .
കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ ബൈക്കിലെത്തിയ അക്രമി സംഘം ഭാര്യയുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്.
എസ്ഡിപിഐ പ്രവർത്തകനാണ് കൊല്ലപ്പെട്ട സയ്യിദ് സ്വലാഹുദ്ധീൻ തങ്ങൾ.
കഴുത്തിൽ വെട്ടേറ്റ സലാഹുദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് കഴുത്തിലേറ്റത് എന്നാണ് സൂചന. സലാഹുദീൻ്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

COMMENTS