കണ്ണൂര്‍: കണ്ണവം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിപ്പറമ്ബില്‍ വെട്ടേറ്റു മരിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകന് കൊവിഡില്ലെന്ന് സംഘടനാ നേതാക്കള...
കണ്ണൂര്‍: കണ്ണവം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിപ്പറമ്ബില്‍ വെട്ടേറ്റു മരിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകന് കൊവിഡില്ലെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ഇതു സംബന്ധിച്ചു ചില കേന്ദ്രങ്ങളില്‍ നടന്നത് മനഃപുര്‍വ്വമായ വ്യാജ പ്രചാരണമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ നേതൃത്വം അറിയിച്ചു.
ഇതിനിടെ ചിറ്റാരിപ്പറമ്ബില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍എസ്‌എസ്സുകാരെ പിടികൂടിയിട്ടുണ്ട്. കൊലയാളി സംഘം സഞ്ചരിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു. അമ്മാറമ്ബ് കോളനിക്ക് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ റിറ്റ്‌സ്‌കാര്‍ കണ്ടെത്തിയത്. കണ്ണവം സ്വദേശിയായ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ (30) ചൊവ്വാഴ്ച ആര്‍എസ്‌എസുകാരെന്ന് ആരോപിക്കുന്ന സംഘം വെട്ടിക്കൊന്നത്.
എ.ബി.വി പി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസില്‍ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍.

COMMENTS