തിരുവനന്തപുരം; പ്രശസ്ത മലയാളം സീരിയല്‍ നടന്‍ ശബരീനാഥ് (45). അന്തരിച്ചു . സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിര്‍മ്മാതാവ് കൂടിയായിരുന്ന ശബരീന...
തിരുവനന്തപുരം; പ്രശസ്ത മലയാളം സീരിയല്‍ നടന്‍ ശബരീനാഥ് (45). അന്തരിച്ചു . സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിര്‍മ്മാതാവ് കൂടിയായിരുന്ന ശബരീനാഥ് അവസാനം അഭിനയിച്ചത് പാടാത്ത പൈങ്കിളി എന്ന സീരിയലിലായിരുന്നു.
താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആകെ ഞെട്ടിയിരിക്കുകയാണ് സിനിമാ- സീരിയല്‍ താരങ്ങളെല്ലാം., ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. നടന്റെ വിയോഗ വാര്‍ത്ത ഇനിയും സഹപ്രവര്‍ത്തകര്‍ക്കടക്കം ഉള്‍ക്കൊള്ളാനായിട്ടില്ല.
സ്വാമി അയ്യപ്പന്‍. സ്ത്രീപഥം എന്നീ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ വിയോഗത്തില്‍ നിരവധി സിനിമാ- സീരിയല്‍ താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.

COMMENTS