കാസര്‍കോട്: ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ പ്രധാന അധ്യാപകന്‍ പി.ബാബുവിനും ചെറുവത്തൂര്‍, കൊവ്വല്‍ എ.യു.പി സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ പ്ര...
കാസര്‍കോട്: ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ പ്രധാന അധ്യാപകന്‍ പി.ബാബുവിനും ചെറുവത്തൂര്‍, കൊവ്വല്‍ എ.യു.പി സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ പ്രമോദ് അടുത്തിലയ്‌ക്കും സംസ്ഥാന അധ്യാപക അവാര്‍ഡ്.
പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പി.ബാബുവിനെ അവാര്‍ഡിനു അര്‍ഹനാക്കിയത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇരിയണ്ണി സ്‌കൂള്‍ ഓരോ തവണയും അഞ്ചു ശതമാനം വീതം വിജയം വര്‍ധിപ്പിച്ചു.
പ്രമോഷനിലൂടെ ബാബു ഇരിയണ്ണിയിലെത്തുന്ന സമയത്ത് ജൂനിയര്‍ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സ്‌കൗട്ട്, ഗൈഡ്‌സ് സ്റ്റുഡന്റ് പൊലീസ് കാഡറ്റ് യൂണിറ്റുകളുണ്ട്. സ്‌കൂളിലെ ഓരോ വിദ്യാര്‍ത്ഥിയും ഏതെങ്കിലും ഒരു സന്നദ്ധ സംഘടനയില്‍ അംഗമാണെന്നത് ഇരിയണ്ണി സ്‌കൂളിന്റെ പ്രത്യേകതയാണ്. പടന്നക്കാട് ഐങ്ങോത്ത് സ്വദേശിയാണ് ബാബു. ഭാര്യ സജിനി. ഷേണി ശാരദാംബ സ്‌കൂള്‍ അധ്യാപികയാണ്. മക്കളായ നിത്യശ്രീ ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെയും നവ്യശ്രീ കുമ്പളയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.
പ്രമോദ് അടുത്തില കൊവ്വല്‍ എ.യു.പി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്. വിക്‌ടേര്‍സ് ഓണ്‍ലൈന്‍ ക്ലാസില്‍ പഠനോപകരണങ്ങള്‍ തല്‍സമയം നിര്‍മ്മിച്ചു നല്‍കിയതു വഴി പ്രമോദ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയാണ്. ഭാര്യ: എ.കെ.രസിത (പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ലൈബ്രേറിയന്‍), മകന്‍: വിഷ്‌ണു (തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി).

COMMENTS