നീലേശ്വരം: യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി വൈസ് ...
നീലേശ്വരം: യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സത്യനാഥൻ പത്രവളപ്പിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ, ബ്ലോക്ക് പ്രസിഡൻറ് മഡിയൻ ഉണ്ണികൃഷ്ണൻ, കൗൺസിലർ കെ.വി. ശശിധരൻ, മണ്ഡലം പ്രസിഡൻറ് പി.രാമചന്ദ്രൻ, ടി.വി. സൂരജ്, ജോബിൻബാബു ചിറ്റാരിക്കൽ എന്നിവർ സംസാരിച്ചു. ഷോണി കെ. തോമസ്, രാജേഷ് തമ്പാൻ, ഷുഹൈബ് തൃക്കരിപ്പൂർ, നവനീത് ചന്ദ്രൻ, ഇ.ഷജീർ, സജീഷ് കൈതക്കാട്, ശിവൻ അരവത്ത്, സോജി തൃക്കരിപ്പൂർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. കോൺെവൻറ് ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷൻ ഗേറ്റിന് മുന്നിൽ ബാരിക്കേഡുകൾ തീർത്ത് പൊലീസ് തടഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ.ഫൈസൽ, ബ്ലോക്ക് പ്രസിഡൻറ് മഡിയൻ ഉണ്ണികൃഷ്ണൻ, കൗൺസിലർ കെ.വി.ശശികുമാർ ,മുൻ നഗരസഭ കൗൺസിലർ ഇ.ഷജീർ, ശിവപ്രസാദ്, രാജേഷ് തമ്പാൻ, സത്യനാഥൻ പത്രവളപ്പിൽ, ടി.വി. സൂരജ്, എന്നിവരുൾപ്പെടെ 40 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. പടം: NLR_youth congress station march യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി നീലേശ്വരം പൊലീസ് സ്റ്റേഷൻ മാർച്ച് ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

COMMENTS