ചട്ടഞ്ചാൽ : മലയോര മേഖലയെ ചട്ടഞ്ചാലുമായി ബന്ധിപ്പിക്കുന്ന ബിട്ടിക്കല്‍ - മുനമ്പം പാലം പണി ഉടന്‍ തുടങ്ങുമെന്ന മന്ത്രിയുൾപ്പടെ യുള്ള അധികൃതരുട...
ചട്ടഞ്ചാൽ :
മലയോര മേഖലയെ ചട്ടഞ്ചാലുമായി ബന്ധിപ്പിക്കുന്ന ബിട്ടിക്കല്‍ - മുനമ്പം പാലം പണി ഉടന്‍ തുടങ്ങുമെന്ന മന്ത്രിയുൾപ്പടെ യുള്ള അധികൃതരുടെ ഉറപ്പ് വർഷങ്ങൾ ഏറെയായിട്ടും പാലിക്കപ്പെടാത്തത്തിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം പുകയുന്നു,
കഴിഞ്ഞ പൊതുമരാമത്ത് വകുപ്പ് മന്ത്രി യായിരുന്ന ഇബ്രാഹിം കുഞ്ഞ് പാലം പണി തുടങ്ങുമെന്നും പ്രാരംഭ നടപടി കൾ ആരംഭിച്ചതായും അറിയിച്ചിരുന്നു എന്നാൽ മണ്ണ് പരിശോധന നടത്തിയതല്ലാതെ യാതൊരു പുരോഗമനവും അതിൽ ഉണ്ടായില്ല പിന്നീട് വന്ന പിണറായി സർക്കാരും വാഗ്ദാനം മാത്രം നൽകുകയായിരുന്നു
മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മഹാ ലക്ഷ്മി പുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഈ പ്രദേശത്താണ്. രണ്ടും മൂന്നും കിലോ മീറ്റര്‍ ദൂരത്തുള്ളവര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ മുപ്പതും നാല്‍പതും കിലോ മീറ്റര്‍ ചുറ്റി യാത്ര ചെയ്യേണ്ടി വരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇവിടത്തുകാര്‍ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ദൂരം കാരണം വലിയൊരു സംഖ്യ തന്നെ വാഹന വാടക ഇനത്തിലും ചിലവാക്കേണ്ടി വരുന്നുണ്ട്. പാലം വരുന്നതോടുകൂടി പെര്‍ലടുക്കം കുണ്ടംകുഴി ബന്തടുക്കം ഉള്‍പെടെയുള്ള മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാകും.
സർക്കാരുകൾ പ്രദേശത്തെ ജനങ്ങളെ അവഗണിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്,
അടിസ്ഥാന സൗകര്യ വികസനകാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഈ അലംഭാവം
അവസാനിപ്പിച്ച് പദ്ധതികള്‍ പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് പ്രദേശത്തുകാർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്
COMMENTS