പയ്യന്നൂർ: കണ്ണൂർ -കാസർകോട് ദേശീയപാതയില്‍ കരിവെള്ളൂര്‍ പാലക്കുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊടക്കാട് വെള്ള...
പയ്യന്നൂർ: കണ്ണൂർ -കാസർകോട് ദേശീയപാതയില്‍ കരിവെള്ളൂര്‍ പാലക്കുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊടക്കാട് വെള്ളച്ചാല്‍ തെക്കീല്‍ വൈദ്യശാലക്ക് സമീപം താമസിക്കുന്ന പരേതനായ പ്രകാശന്‍-സതീദേവി ദമ്പതികളുടെ മകന്‍ തോട്ടോന്‍ മിഥുന്‍ (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.50ഓടെ പാലക്കുന്ന് പാട്ടിയമ്മ യു.പി സ്‌കൂളിന് സമീപത്തായിരുന്നു അപകടം.
കാലിക്കടവ് ഭാഗത്തേക്ക് പോകുകയായിരുന്ന മിഥുന്‍ സഞ്ചരിച്ച കെ.എല്‍ 21 എച്ച് 5522 നമ്പര്‍ ബൈക്കും പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 11 ബി.ഡി 2509 നമ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മിഥുനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവിന്റെ മരണശേഷം മിഥുന്‍ അമ്മൂമ്മ പാറുവിനൊപ്പമാണ് താമസം.അമ്മ മറ്റൊരു വിവാഹം കഴിച്ച് കുടുംബമായി കൊഴുമ്മലിലാണ് താമസം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പോലിസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. പരിയാരം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പയ്യന്നൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

COMMENTS