മുഹമ്മ (ആലപ്പുഴ): അമേരിക്കന്‍ പ്രസിഡന്റ് ബൈഡെന്റ സെക്യൂരിറ്റി കൗണ്‍സിലില്‍ മലയാളിത്തിളക്കം. തണ്ണീര്മുക്...
മുഹമ്മ (ആലപ്പുഴ): അമേരിക്കന്‍ പ്രസിഡന്റ് ബൈഡെന്റ സെക്യൂരിറ്റി കൗണ്‍സിലില്‍ മലയാളിത്തിളക്കം. തണ്ണീര്‍മുക്കം കണ്ണങ്കര പള്ളിക്ക് സമീപമുള്ള കളത്തില്‍ കുടുംബത്തിലെ ശാന്തിയാണ് (47) പ്രസിഡന്റിെന്റ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥാനത്തേക്ക് നിയമിതയായത്. കണ്ണങ്കര കളത്തില്‍ പ്രഫ. ജയിംസ് സക്കറിയയുടെയും ചൈനീസ് തായ്പേയ് സ്വദേശിനി പ്രഫ. ലൂസിയയുടെയും മകളാണ് ശാന്തി.
ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ ഡെമോക്രാറ്റിക് സ്റ്റഡീസിെന്റ സീനിയര്‍ ഡയറക്ടര്‍ ആയിരുന്ന ശാന്തി ലോകബാങ്ക് ഉള്‍െപ്പടെയുള്ള ഏജന്‍സികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബറാക് ഒബാമയുടെ മുന്‍ സ്പെഷല്‍ അസിസ്റ്റന്റും എഴുത്തുകാരനുമായ ജോണ്‍ വുല്ഫ്സ്താലാണ് ഭര്‍ത്താവ്. പ്രഫ. ജയന് കളത്തില്‍ സഹോദരനാണ്.
മാധ്യമപ്രവര്‍ത്തക കൂടിയായ ശാന്തി ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. 60 വര്‍ഷം മുമ്ബ് ബി.എസ്സി പാസായ ശേഷം ശാന്തിയുടെ പിതാവ് പ്രഫ. ഡോ. ജയിംസ് പിഎച്ച്.ഡി ചെയ്യുന്നതിനാണ് അമേരിക്കയിലേക്ക് വിമാനം കയറിയത്. പിഎച്ച്.ഡി നേടിയ ശേഷം അവിടെ കോളജ് അധ്യാപകനായി ജീവിതം ആരംഭിച്ചു.

COMMENTS