ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രിസഭ പ്രതിസന്ധിയില്‍. പാര്‍ട്ടി പിളര്ത്തു...
ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രിസഭ പ്രതിസന്ധിയില്‍. പാര്‍ട്ടി പിളര്‍ത്തുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് ഭീഷണിയുമായി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം രംഗത്തെത്തി. കോൺഗ്രസ് വിടാൻ മടിക്കില്ലെന്നാണ് നമശിവായം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അനുയായികളായ ആറ് എംഎൽഎമാരും പാർട്ടി വിടാൻ മടിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെത്തുന്ന ജെ പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

COMMENTS