ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ച രണ്ടുപേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍ ആശ പ്രവര്‍ത്തകയും തെലങ്കാനയില്‍ അംഗന്‍വാ...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ച രണ്ടുപേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍ ആശ പ്രവര്‍ത്തകയും തെലങ്കാനയില്‍ അംഗന്‍വാടി ജീവനക്കാരിയുമാണ് മരിച്ചത്. വാക്സിന് സ്വീകരിച്ചതിന് ശേഷമായിരുന്നു ഇരുവരുടെയും മരണം.
ഞായറാഴ്ച രാവിലെയാണ് 42കാരിയായ ആശ വര്‍ക്കര്‍ വിജയലക്ഷ്മി മരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ജനുവരി 19ന് വാക്സിന് സ്വീകരിച്ചതിന് ശേഷം ഇവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ജനുവരി 21ന് ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഇവരുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കൊറോണ വൈറസിനെതിരായ വാക്സിന് സ്വീകരിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജില്ല കലക്ടര്‍ സാമുവല്‍ ആനന്ദ് കുനാര്‍ ആശുപത്രിയില്‍ ബന്ധുക്കളുമായി സംസാരിച്ചു. വിജയലക്ഷ്മിയുടെ മകന് ജോലി നല്‍കാമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്നും കലക്ടര്‍ വാഗ്ദാനം ചെയ്തു.
തെലങ്കാനയിലെ വാറങ്കലില്‍ 45കാരിയായ അംഗന്‍വാടി ജീവനക്കാരിയാണ് മരിച്ചത്. ജനുവരി 19നാണ് ഇവര്‍ വാക്സിന് സ്വീകരിച്ചത്. ശനിയാഴ്ച രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് ഇവര്‍ ചില മരുന്നുകള്‍ കഴിച്ചശേഷം ഉറങ്ങാന്‍ കിടന്നു. ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൃതദേഹം മഹാത്മ ഗാന്ധി മെേമാറിയല് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോര്‍ട്ടം നടത്തുകയും വിദഗ്ധ പരിശോധനക്കായി സാമ്ബിളുകള്‍ ശേഖരിക്കുകയും ചെയ്തു. കോവിഡ് വാക്സിന് സ്വീകരിച്ചതിന് ശേഷം തെലങ്കാനയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇവര്‍.

COMMENTS