ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നല്‍കി. വിവാദ കാര്‍ഷിക നിമങ്ങള്‍ക്കെതിരായാണ് കര്‍ഷക...
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നല്‍കി. വിവാദ കാര്‍ഷിക നിമങ്ങള്‍ക്കെതിരായാണ് കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നത്.
സമാധാനപരമായിട്ടായിരിക്കും റാലിയെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. റിപബ്ലിക് ദിന പരേഡിനെ തടസപ്പെടുത്തില്ല. റാലിയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഒന്നര വര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം കര്‍ഷക സംഘടനകള്‍ നിരസിച്ചതിന് പിന്നാലെയാണ് റാലിക്ക് അനുമതി നല്‍കുന്നത്. കര്‍ഷക റാലി തടയണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി നേരത്തെ നിരാകരിച്ചിരുന്നു.അതേസമയം, കര്‍ഷകറാലി അക്രമാസക്തമാവാനുള്ള സാധ്യതയുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു.

COMMENTS