കാഞ്ഞങ്ങാട് ∙ ജില്ലയിലെ ആദ്യത്തെ ഫിഷർമെൻ യൂട്ടിലിറ്റി സെന്റർ അജാനൂർ കടപ്പുറത്ത് സ്ഥാപിക്കും. പദ്ധതിയുടെ കരാർ നടപടികൾ പൂർത്തിയായി. പണി രണ്ട...
കാഞ്ഞങ്ങാട് ∙ ജില്ലയിലെ ആദ്യത്തെ ഫിഷർമെൻ യൂട്ടിലിറ്റി സെന്റർ അജാനൂർ കടപ്പുറത്ത് സ്ഥാപിക്കും. പദ്ധതിയുടെ കരാർ നടപടികൾ പൂർത്തിയായി. പണി രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും. 96 ലക്ഷമാണു പദ്ധതിക്ക് അനുവദിച്ചത്. ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷമാണ് സെന്റർ യഥാർഥ്യമാകുന്നത്. 96 ലക്ഷം ചെലവിട്ട് 80 മീറ്റർ നീളമുള്ള കെട്ടിടമാണു പദ്ധതിക്കായി നിർമിക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവൃത്തി ഉദ്ഘാടനം നടത്തുമെന്നു റവന്യു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷനാണു നിർമാണ ചുമതല. മത്സ്യം വൃത്തിയാക്കൽ, തരംതിരിക്കൽ, സംസ്കരിക്കൽ, സൂക്ഷിക്കൽ തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുക. കാഞ്ഞങ്ങാട്-അജാനൂർ തീരദേശ മേഖലയിലെ നൂറു കണക്കിനു മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണു പദ്ധതി. സ്ഥലം കിട്ടാത്തതായിരുന്നു പദ്ധതി ഇത്ര വൈകാൻ കാരണം. മന്ത്രി ഇ.ചന്ദ്രശേഖരൻ ഇടപെട്ടാണു സ്ഥലം കണ്ടെത്തിയത്.

COMMENTS