പബ്ജിയുടെ ഇന്ത്യന്‍ ബദല്‍ എന്ന അവകാശവാദവുമായി എത്തുന്ന മള്‍ട്ടിപ്ലെയര്‍ വാര്‍ ഗെയിം ഫൗജി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ റിലീസ് ചെയ്തു. മികച്ച പ്ര...
പബ്ജിയുടെ ഇന്ത്യന്‍ ബദല്‍ എന്ന അവകാശവാദവുമായി എത്തുന്ന മള്‍ട്ടിപ്ലെയര്‍ വാര്‍ ഗെയിം ഫൗജി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ആദ്യ മണിക്കൂറുകളില്‍ ഗെയിമിനു ലഭിക്കുന്നത്. 460 മെഗാബൈറ്റ് സൈസിലുള്ള ഗെയിമിന്‍്റെ ഇപ്പോഴത്തെ റേറ്റിംഗ് 4.6 ആണ്. എത്ര ഡൗണ്‍ലോഡുകള്‍ ആയി എന്നത് കമ്ബനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, 60000നു മുകളില്‍ ഉപഭോക്താക്കള്‍ ഗെയിം റേറ്റ് ചെയ്തിട്ടുണ്ട്.
വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ പബ്ജി രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് ബംഗളൂരു കേന്ദ്രമായുള്ള എന്‍കോര്‍ ഗെയിംസ് കമ്ബനി ഫൗജി ഗെയിം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.
പബ്ജി രാജ്യത്ത് നിരോധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് എന്‍കോര്‍ ഗെയിംസ് കോ ഫൗണ്ടര്‍ വിശാല്‍ ഗൊണ്ടാല്‍ ഫൗജി പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ ഗെയിം പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം.
20 കോടിയിലധികം ആളുകള്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്യുമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ. ഗെയിമില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തുക ഭാരത് കെ വീര്‍ ട്രസ്റ്റിലേക്കായിരിക്കും എന്ന് അറിയിച്ചിരുന്നു. ഗെയിമിന്റെ ആദ്യ ലെവല്‍ ഗാല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ - ചൈന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നായിരുന്നു സൂചന. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് ഫൗജി.

COMMENTS