കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. പന്ത്രണ്ടിലധികം ഹോട്ടല...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ പരിശോധന നടത്തി. ഇതില്‍ ചെറുതും വലുതുമായ ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. പഴക്കമുള്ള ചിക്കന്‍, മുട്ട ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ എണ്ണ, തൈര്, എന്നിവ ഹെല്‍ത്ത് സ്‌ക്വാഡ് പിടിച്ചെടുത്തു. പരിശോധനയ്ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി രാജഗോപാലന്‍, ഒന്നാം ഗ്രേഡ് ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബീന വി.വി, രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സീമ പി.വി, ബിജു അനൂര്‍ ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

COMMENTS