ചെന്നൈ∙ കൗമാരക്കാരികളുമായി പ്രണയത്തിലാകുന്ന ചെറുപ്പക്കാരെ ശിക്ഷിക്കുകയല്ല പോക്സോയുടെ (കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം) ലക്ഷ്യ...
ചെന്നൈ∙ കൗമാരക്കാരികളുമായി പ്രണയത്തിലാകുന്ന ചെറുപ്പക്കാരെ ശിക്ഷിക്കുകയല്ല പോക്സോയുടെ (കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം) ലക്ഷ്യമെന്നു മദ്രാസ് ഹൈക്കോടതി. പെൺമക്കളുടെ കാമുകന്മാരെ ശിക്ഷിക്കുന്നതിനായി പല കുടുംബങ്ങളും നിയമം വ്യാപകമായി ദുരുപയോഗപ്പെടുത്തുകയാണെന്നും ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ് നിരീക്ഷിച്ചു. മാറുന്ന സാമൂഹിക സാഹചര്യത്തിനനുസരിച്ച് നിയമത്തിൽ മാറ്റം വരണം.
കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഇരുപതുകാരനെതിരായ പോക്സോ കുറ്റം റദ്ദാക്കിക്കൊണ്ടാണു നിർദേശം. ഈ കേസിൽ പ്രതിയും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നതു കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു.കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നതിൽ സംശയമില്ല. എന്നാൽ, പോക്സോ നിയമം പലരും ദുരുപയോഗിക്കുന്നു.
മക്കളുമായി സ്നേഹത്തിലാകുന്നവർക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകുന്നു. പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അവരെ അറസ്റ്റ് ചെയ്യുന്നു. ഇതോടെ, ഇത്തരക്കാരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാകുന്നു: കോടതി ചൂണ്ടിക്കാട്ടി.

COMMENTS