കോവിഡ് പ്രതിസന്ധിക്കിടയിലും തിയറ്ററുകളിലെത്തി ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രമാണ് വിജയ് നായകനായ മാസ്റ്റർ. കോവിഡ് കാലത്തെ തിയ...
കോവിഡ് പ്രതിസന്ധിക്കിടയിലും തിയറ്ററുകളിലെത്തി ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രമാണ് വിജയ് നായകനായ മാസ്റ്റർ. കോവിഡ് കാലത്തെ തിയറ്റർ കളക്ഷൻ കണക്കുകൾ നോക്കിയപ്പോൾ ആഗോളതലത്തിൽ തന്നെ ആദ്യ ആഴ്ച്ചയിൽ ഏറ്റവും പണംവാരിയ ചിത്രമായി ലോകേഷ് കനകരാജിെൻറ മാസ്റ്റർ മാറിയിരുന്നു. 50 ശതമാനം സീറ്റുകളിൽ മാത്രം ആളുകളെ പ്രവേശിപ്പിച്ച് പ്രദർശനം നടത്തിയിട്ടും തമിഴ്നാട്ടിൽ മൂന്ന് ദിവസം കൊണ്ട് 55 കോടിയായിരുന്നു വിജയ് ചിത്രം വാരിക്കൂട്ടിയത്.
എന്നാൽ, മാസ്റ്റർ വൈകാതെ തന്നെ ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുകയാണ്. ജനുവരി 29നാണ് ഒടിടി റിലീസ്. റിലീസിെൻറ ഭാഗമായി ഒരു പ്രത്യേക ട്രെയിലറും അവർ പുറത്തുവിട്ടിട്ടുണ്ട്. വമ്പൻതുകയ്ക്കായിരുന്നു ആമസോൺ ചിത്രത്തിെൻറ ഡിജിറ്റൽ റേറ്റ് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ജനുവരി 13ന് തിയറ്ററുകളിലെത്തിയ മാസ്റ്റർ എത്രയും പെട്ടന്ന് അവർക്ക് സ്ട്രീം ചെയ്യാൻ സാധിക്കും.
വിജയ്ക്കൊപ്പം വിജയ് സേതുപതിയും മാസ്റ്ററിൽ സുപ്രധാന വേഷത്തിലുണ്ട്. ഭവാനി എന്ന സേതുപതിയുടെ പ്രതിനായക വേഷം ഏറെ ചർച്ചയായിമാറിയിരുന്നു. മാളവിക മോഹൻ, ആൻഡ്രിയ ജറമിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

COMMENTS