പരപ്പ: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 2021-22 സാമ്പത്തിക വര്‍ഷം 83.43 കോടി രൂപയുടെ ലേബര്‍ ബജറ്...
പരപ്പ: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 2021-22 സാമ്പത്തിക വര്‍ഷം 83.43 കോടി രൂപയുടെ ലേബര്‍ ബജറ്റിനും കര്‍മപരിപാടിക്കും പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നല്കി. ബളാല്‍ (14.94 കോടി), ഈസ്റ്റ് എളേരി (9.46 കോടി), കള്ളാര്‍ (5.76 കോടി), കിനാനൂര്‍-കരിന്തളം (9.87 കോടി), കോടോം-ബേളൂര്‍ (18.79 കോടി), പനത്തടി (13.80 കോടി), വെസ്റ്റ് എളേരി (10.56 കോടി)എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിലെ പദ്ധതി വിഹിതം.
അടുത്ത സാമ്പത്തിക വര്‍ഷം 17 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനും 33 കോടി രൂപയുടെ ആസ്തിവികസന പ്രവൃത്തി ഏറ്റെടുക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
നടപ്പുവര്‍ഷം ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് പരപ്പ. ബ്ലോക്കിൽ ഇതിനകം12 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും 45 കോടി രൂപ ചെലവഴിക്കാനും സാധിച്ചിട്ടുണ്ട്. ഇതുവരെ സുഭിക്ഷകേരളം പദ്ധതിക്കു കീഴിൽ 246 പശുത്തൊഴുത്തുകളും 60 ആട്ടിന്കൂടും 53 കോഴിക്കൂടും അടക്കം 540 വ്യക്തിഗത ആസ്തികളുടെ നിര്‍മാണവും ആരംഭിച്ചു.

COMMENTS