നീലേശ്വരം: മടിക്കൈയിൽ പലിശക്കാരെൻറ വീട്ടിൽ നീലേശ്വരം എസ്.ഐ കെ.പി. സതീഷിെൻറ നേതൃത്വത്തിൽ പൊലീസ് പരിശോധന നട...
നീലേശ്വരം: മടിക്കൈയിൽ പലിശക്കാരെൻറ വീട്ടിൽ നീലേശ്വരം എസ്.ഐ കെ.പി. സതീഷിെൻറ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. റെയ്ഡിൽ നിരവധി ആധാരങ്ങളും രേഖകളും പിടിച്ചെടുത്തു.
മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽകുമാർ കടവത്തിെൻറ വീട്ടിലാണ് പരിശോധന നടത്തിയത്. പലിശക്ക് പണം കൊടുത്തതിനുള്ള രേഖകളും ആധാരങ്ങളുമാണ് പിടികൂടിയത്. കോട്ടപ്പുറത്തെ സമീറയുടെ പരാതിയിലാണ് പരിശോധന.
രണ്ടുവർഷം മുമ്പ് സുനിൽകുമാറിനോട് ഏഴുലക്ഷം രൂപ പലിശക്ക് വാങ്ങിയ വീട്ടമ്മ, 14 ലക്ഷം രൂപ തിരിച്ചുകൊടുത്തിട്ടും ഇപ്പോഴും ഏഴുലക്ഷം രൂപ കൂടി വേണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നതായി സമീറ പരാതി നൽകിയിരുന്നു. സുനിൽകുമാർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

COMMENTS