ഹൈദരാബാദില്‍ 18 സ്ത്രീകളെ കൊലപ്പെടുത്തിയതിനു പിടിയിലായ സീരിയല്‍ കില്ലര്‍ കൃത്യം തുടങ്ങിയത് ഭാര്യ ഉപേക്ഷിച്ചതിനാല്‍. ഹൈദരാബാദ് പൊലീസാണ് വിവര...
ഹൈദരാബാദില്‍ 18 സ്ത്രീകളെ കൊലപ്പെടുത്തിയതിനു പിടിയിലായ സീരിയല്‍ കില്ലര്‍ കൃത്യം തുടങ്ങിയത് ഭാര്യ ഉപേക്ഷിച്ചതിനാല്‍. ഹൈദരാബാദ് പൊലീസാണ് വിവരം അറിയിച്ചത്. 21ആം വയസ്സില്‍ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതോടെ സ്ത്രീകളോട് ഇയാള്‍ക്ക് പകയുണ്ടായി. തുടര്‍ന്നാണ് ഇയാള്‍ സ്ത്രീകളെ കൊലപ്പെടുത്താന്‍ ആരംഭിച്ചത്.
45കാരനായ എം രാമുലു എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി ടാസ്ക് ഫോഴും രാചകൊണ്ട പൊലീസും ചേര്‍ന്നാണ് ഇയാളെ കുടുക്കിയത്. നേരത്തെ, 16 കൊലപാതകം സഹിതം 21 കേസുകള്‍ക്ക് ഇയാള്‍ അറസ്റ്റിലായിരുന്നു. 4 കേസുകള്‍ ഒഴികെ മറ്റെല്ലാ കേസുകളില്‍ നിന്നും ഇയാളെ കോടതി വെറുതെവിട്ടു.
രണ്ട് കേസുകള്‍ക്ക് ജീവപര്യന്തം തടവ് ലഭിച്ചപ്പോള്‍ മറ്റ് രണ്ട് കേസുകള്‍ ഇപ്പോഴും കോടതിയുടെ പരിഗണയിലാണ്. വാദം നടക്കവെ ഇയാള്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
2003ലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്താന്‍ ആരംഭിക്കുന്നത്. ലൈംഗിക ബന്ധത്തിന് പണം നല്‍കാമെന്ന് വാഗ്ധാനം ചെയ്താണ് ഇയാള്‍ സ്ത്രീകളെ കുടുക്കിയിരുന്നത്. മദ്യം കഴിച്ചതിനു ശേഷം ഇവരെ കൊന്ന് വിലപ്പെട്ട വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ രീതി.
5കഴിഞ്ഞ ഡിസംബറില്‍ 50ഉം 35ഉം വയസ്സുള്ള രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായത്. ഇരുവരെയും പണവും മദ്യവും നല്‍കാമെന്നു പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.21ആം വയസ്സില്‍ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതോടെ സ്ത്രീകളോട് ഇയാള്‍ക്ക് പക ഉണ്ടായി. 2003ലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്താന്‍ ആരംഭിക്കുന്നത്. ലൈംഗിക ബന്ധത്തിന് പണം നല്‍കാമെന്ന് വാഗ്ധാനം ചെയ്താണ് ഇയാള്‍ സ്ത്രീകളെ കുടുക്കിയിരുന്നത്. മദ്യം കഴിച്ചതിനു ശേഷം ഇവരെ കൊന്ന് വിലപ്പെട്ട വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ രീതി.

COMMENTS