ന്യൂഡല്‍ഹി: തലസ്ഥാനത്ത് തെരുവ് യുദ്ധം അരങ്ങേറുമ്ബോള്‍ അക്രമം ഒന്നിനും പരിഹാരമല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹ...
ന്യൂഡല്‍ഹി: തലസ്ഥാനത്ത് തെരുവ് യുദ്ധം അരങ്ങേറുമ്ബോള്‍ അക്രമം ഒന്നിനും പരിഹാരമല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അതിന്റെ നഷ്ടം നമ്മുടെ രാജ്യത്തിന് മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതികരിച്ചത് .
കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന ട്രാക്ടര്‍ റാലി സംഘര്‍ഷഭരിതമായതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്തെ ഓര്‍ത്ത് വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അതേസമയം, ഡല്‍ഹിയില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്. ട്രാക്ടറുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ മറികടന്നെത്തിയ കര്‍ഷകര്‍ ഇപ്പോള്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഒരു സംഘം കര്‍ഷകര്‍ ചെങ്കോട്ടക്ക് മുകളിലും കയറിയിട്ടുണ്ട്.ഇതിനിടെ ഒരു കര്‍ഷകനും മരണപ്പെട്ടു .

COMMENTS