രാജപുരം: കാട്ടുപന്നിയെ കേബിൾ കുടുക്ക് വെച്ച് കൊന്ന് ഇറച്ചി വീതംവെക്കുന്നതിനിടെ നായാട്ടുസംഘത്തെ ഫോറസ്റ്റ് സ്‌ക്വാഡ് പിടികൂടി. ചെറുപനത്തടി കട...
രാജപുരം: കാട്ടുപന്നിയെ കേബിൾ കുടുക്ക് വെച്ച് കൊന്ന് ഇറച്ചി വീതംവെക്കുന്നതിനിടെ നായാട്ടുസംഘത്തെ ഫോറസ്റ്റ് സ്‌ക്വാഡ് പിടികൂടി. ചെറുപനത്തടി കടമല താന്നിക്കാലിലെ കെ.രാഹുൽ (26), ജി.ശ്രീജിത്ത് (25), ബി.പ്രഭാകരൻ (44), കെ.കുമാരൻ (41) ബി.സത്യൻ (42), എ.സജീവൻ (43) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ പി.രതീഷിന്റെ നേതൃത്വത്തിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഒ.സുരേന്ദ്രൻ, കെ.രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.ഹരി, കെ.വി.വീണ എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതികളുടെ വീടുകളിൽനിന്ന് സമീപത്തെ ഷെഡിൽനിന്നുമാണ് മൂന്ന് ഓഹരികളായി സൂക്ഷിച്ച 20 കിലോ പന്നിയിറച്ചി പിടികൂടിയത്.ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കുടുക്കിലകപ്പെട്ട പന്നിയെ നായാട്ടുസംഘം കല്ലിട്ട് കൊല്ലുകയായിരുന്നു. പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

COMMENTS