കൊച്ചി: വരുന്ന ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കും. ഫെബ്രുവരി 18ന് നടക്കുന്ന താരല...
കൊച്ചി: വരുന്ന ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കും. ഫെബ്രുവരി 18ന് നടക്കുന്ന താരലേലത്തിനായി താരം രജിസ്റ്റര്‍ ചെയ്യും. ലേലത്തിന് മുന്നോടിയായി കളിക്കാരുടെ റിലീസും ട്രേഡിംഗ് വിന്‍ഡോയും നടന്നുവരികയാണ്.
2013 സീസണിലാണ് ശ്രീശാന്ത് ഒടുവില്‍ ഐപിഎല്‍ കളിച്ചത്. രാജസ്ഥാന് റോയല്‍സ് ടീമില്‍ കളിക്കുന്നതിനിടെ കോഴയാരോപണത്തിന്റെ പേരില്‍ ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ട ശ്രീശാന്ത് നിലവില്‍ നടക്കുന്ന സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ചാണ് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

COMMENTS