കാഞ്ഞങ്ങാട്: മാവുങ്കാൽ മഞ്ഞംപൊതിക്കുന്നിന് മുകളിലുള്ള ഹനുമാൻക്ഷേത്രവഴിയിൽ 900 പടികൾ നിർമിക്കുന്നു. 450 പടികൾ കയറാനും അത്രതന്നെ പടികൾ ഇറങ്ങാ...
കാഞ്ഞങ്ങാട്: മാവുങ്കാൽ മഞ്ഞംപൊതിക്കുന്നിന് മുകളിലുള്ള ഹനുമാൻക്ഷേത്രവഴിയിൽ 900 പടികൾ നിർമിക്കുന്നു. 450 പടികൾ കയറാനും അത്രതന്നെ പടികൾ ഇറങ്ങാനുമാണ് നിർമിക്കുന്നത്. ഇതിന് 1.3 കോടി രൂപയാണ് നിർമാണച്ചെലവ്. ഒരുലക്ഷം ചെങ്കല്ലുകൾ വേണ്ടിവരുമെന്നാണ് പ്രതിക്ഷിക്കുന്നത്. 15 സെന്റീമീറ്റർ ഉയരവും രണ്ടരമീറ്റർ നീളത്തിലുമുള്ള ചെങ്കൽപ്പടികളാണ് നിർമിക്കുന്നത്. സംസ്ഥാനത്ത് മറ്റൊരു ക്ഷേത്രത്തിലും ഇത്രയും പടികളില്ലെന്ന് ആർക്കിടെക്ടും നിർമാണ സമിതി വൈസ്‌ചെയർമാനുമായ കെ.ദാമോദരൻ പറഞ്ഞു.
സംസ്ഥാന സർക്കാർ കാസർകോടിന്റെ ടൂറിസം ഭൂപടത്തിൽ ഇടംനൽകി വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങുന്ന സ്ഥലമാണ് മഞ്ഞംപൊതിക്കുന്ന്. അഞ്ചുകോടി രൂപയാണ് സർക്കാർ ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. മഞ്ഞംപൊതിക്കുന്ന് ടൂറിസം കേന്ദ്രമാകുമ്പോൾ, ഹനുമാൻ ക്ഷേത്രത്തിലേക്കുള്ള പടികൾ അതിലെ ആകർഷണകേന്ദ്രമാകും.
റോഡ് നിരപ്പിൽനിന്ന് 70 മീറ്റർ ഉയരത്തിലാണ് ഹനുമാൻ ക്ഷേത്രമുള്ളത്. കയറുന്ന പടികളും ഇറങ്ങുന്ന പടികളും തമ്മിൽ ഒരുമീറ്റർ അകലമുണ്ട്.
ഈ വിടവിലൂടെ സദാസമയവും വെള്ളമൊഴുകുന്ന രീതിയിലാണ് നിർമാണം. ഓരോ 18 പടി കഴിയുമ്പോഴും വിശ്രമ കേന്ദ്രമുണ്ടാകും. ഫെബ്രുവരി 26-ന് നിർമാണം തുടങ്ങും.അടുത്ത ഘട്ടത്തിൽ 100 അടി ഉയരമുള്ള ഹനുമാൻ പ്രതിമ
അടുത്ത ഘട്ടത്തിൽ 100 അടി ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിക്കുമെന്ന് നിർമാണക്കമ്മിറ്റി അറിയിച്ചു. ഇതിന് ഒരുകോടി രൂപയോളം ചെലവ് വരും. ക്ഷേത്രത്തിന് സമീപത്താണ് പ്രതിമ സ്ഥാപിക്കുക. 900 പടികളോടുചേർന്ന് അത്രതന്നെ മരങ്ങൾ
വെച്ചുപിടിപ്പിക്കും. ഹനുമാൻപ്രതിമയ്ക്കടുത്തും മരങ്ങൾ നടും

COMMENTS