കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. ചില്ലറ വില്‍പ്പനക്കാരില്‍ നിന്നും ടിക്കറ്റുകള്‍ മൊത്തമ...
കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. ചില്ലറ വില്‍പ്പനക്കാരില്‍ നിന്നും ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയ ശേഷം സമ്മാനര്‍ഹമായ ടിക്കറ്റ് കളര്‍ പ്രിന്റ് ചെയ്ത് വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പ്.
സാധാരണക്കാരായ ചില്ലറ ലോട്ടറി വില്‍പ്പനക്കാരാണ് തട്ടിപ്പിനിരയാകുന്നവരില്‍ അധികവും. നടന്ന് വില്‍പ്പന നടത്തുന്ന ഇവരില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ മുഴുവനായി വാങ്ങിയ ശേഷമാണ് തട്ടിപ്പ്. സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ കളര്‍ പ്രിന്‍്റുകള്‍ നല്‍കി സമ്മാനത്തുക വാങ്ങി മുങ്ങുന്നതാണ് തട്ടിപ്പുകാരുടെ പതിവ്. സ്റ്റാളുകളില്‍ എത്തി ബാര്‍കോഡ് സ്കാന്‍ ചെയ്യുമ്ബോഴാകും വില്‍പ്പനക്കാര്‍ തട്ടിപ്പ് മനസിലാക്കുന്നത്.
തളിപ്പറമ്ബ്, ചപ്പാരപ്പടവ് തുടങ്ങിയ മേഖലകളില്‍ നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിപ്പിനിരയായി. ലോട്ടറി വില്‍പ്പനയിലൂടെ മാത്രം ഉപജീവനം നടത്തുന്നവരെ പ്രതിസന്ധിയിലാക്കുകയാണ് ഇത്തരം തട്ടിപ്പുകള്‍.
യഥാര്‍ത്ഥ ടിക്കറ്റാണോ എന്ന് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണ് തട്ടിപ്പിനിരയാകാന്‍ കാരണം. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വില്‍പ്പനക്കാര്‍.

COMMENTS