കാട്ടാനായുടെ ആക്രമണത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനായുടെ ആക്രമണത്തില്‍ മരിച്ചു. വയനാട് മേപ്പാടിയിലാണ് കാട്ടാന യുവതിയെ ആക്രമിച്ച...
കാട്ടാനായുടെ ആക്രമണത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനായുടെ ആക്രമണത്തില്‍ മരിച്ചു.
വയനാട് മേപ്പാടിയിലാണ് കാട്ടാന യുവതിയെ ആക്രമിച്ചത് .കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്.
മേപ്പാടി എളമ്ബിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്ബോഴാണ് കാട്ടാന അക്രമിച്ചത്.
പേരാമ്ബ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് മരിച്ച ഷഹാന.
യുവതിയെ വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാത്രി എട്ടുമണിയോടെയാണ് സംഭവം ഉണ്ടായത്.
ഷഹാനയോടൊപ്പം രണ്ടു പേരും ടെന്റില്‍ താമസിക്കുന്നതിനായി റിസോര്‍ട്ടിലെത്തിയിരുന്നു.
മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സഞ്ചാരികള്‍ക്ക് ടെന്റ് ഒരുക്കുന്നത് എന്ന ആരോപണമുണ്ട് .
വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടക്കിടെ ഇവിടെ കാട്ടാന ഇറങ്ങാറുണ്ടെന്ന് സമീപ
വാസികളും പറയുന്നു

COMMENTS