കാസർകോട് നഗരത്തിലെ സംഘ്പരിവാർ ശക്തി കേന്ദ്രത്തിൽ വെച്ച് ചെമ്മനാട് സ്വദേശിയും മുസ്ലിം ലീഗ് പ്രവർത്തകനുമായ റഫീഖിനെ ഒരു സംഘമാളുകൾ ക്രൂരമായി ത...
കാസർകോട് നഗരത്തിലെ സംഘ്പരിവാർ ശക്തി കേന്ദ്രത്തിൽ വെച്ച് ചെമ്മനാട് സ്വദേശിയും മുസ്ലിം ലീഗ് പ്രവർത്തകനുമായ റഫീഖിനെ ഒരു സംഘമാളുകൾ ക്രൂരമായി തല്ലികൊന്ന സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും ജനറൽ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
പോലീസിന്റെ സാന്നിദ്ധ്യമുണ്ടായ സമയത്താണ് റഫീഖിനെ മർദ്ധിച്ചതും കൊല്ലപ്പെടുന്നതും ഇത് വളരെ ഗൗരവമേറിയ സംഭവമാണ്
കാസർകോട് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാനും സാമുദായിക സംഘർഷമുണ്ടാക്കാനുമുള്ള ശ്രമം ഇതിന്റെ ഭാഗമായി നടന്നിറ്റുണ്ടോയെന്ന് അന്വേഷിക്കാൻ പോലീസ് തയ്യാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കൊലപാതകത്തെ നിസാര വൽക്കരിച്ച് കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചാൽ ശക്തമായ പ്രതിശേധങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും യുത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

COMMENTS