കാഞ്ഞങ്ങാട്: രാവിലെ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്‌പര്‍ശത്തിലേയ്‌ക്ക്...
കാഞ്ഞങ്ങാട്: രാവിലെ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്‌പര്‍ശത്തിലേയ്‌ക്ക് ജനം ഒഴുകിയെത്തി. അദാലത്തിനു മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം രാജഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്‌ണന്‍, നഗരസഭാ അധ്യക്ഷ കെ വി സുജാത, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ജില്ലാ കലക്‌ടര്‍ ഡോ. ഡി സജിത്ത് ബാബു, സബ് കലക്‌ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.4651 പരാതികളും അപേക്ഷകളുമാണ് ഓണ്‍ലൈനില്‍ ലഭിച്ചത്. ഇവര്‍ക്ക് രാവിലെ മുതല്‍ക്കു തന്നെ ടോക്കണ്‍ വിതരണം ചെയ്‌തു. കോവിഡ് മാനദണ്ഡം അനുസരിച്ച് ടോക്കണ്‍ പ്രകാരമാണ് ആള്‍ക്കാരെ മിനിസ്റ്റേഷനു അകത്ത് കടത്തിവിട്ടത്. നേരത്തെ നിരവധി തവണ പരാതികളും അപേക്ഷകളും നല്‍കിയിട്ടും പരിഗണിക്കപ്പെടാതെ പോയവര്‍ക്കു മന്ത്രിമാരെ നേരില്‍ കാണാനുള്ള അവസരവും അദാലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. അത്തരക്കാര്‍ക്കു മഞ്ഞ നിറത്തിലുള്ള ടോക്കണ്‍ നല്‍കിയ ശേഷം ആദ്യം തന്നെ അദാലത്തില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കി. നാളെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫ്രന്‍സില്‍ ഹാളില്‍ സാന്ത്വന സ്‌പര്‍ശം പരിപാടി നടക്കും.

COMMENTS