വെള്ളരിക്കുണ്ട് ∙ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊന്നക്കാട്ടെ കരീമിനെ (28) കണ്ണൂർ വിമാനത്താവളത്തിൽ വച്ച് വെള്ളരിക്കുണ്ട് എഎസ്ഐ ക...
വെള്ളരിക്കുണ്ട് ∙ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊന്നക്കാട്ടെ കരീമിനെ (28) കണ്ണൂർ വിമാനത്താവളത്തിൽ വച്ച് വെള്ളരിക്കുണ്ട് എഎസ്ഐ കെ,രജികുമാർ അറസ്റ്റ് ചെയ്തു. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ഓട്ടോ ഡ്രൈവറായിരുന്ന കരീം യുവതിയെ ഓട്ടോയിൽ കയറ്റി രഹസ്യ കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പൊലീസിന് പിടികൊടുക്കാതെ ഇയാൾ ഗൾഫിലേക്ക് കടക്കുകയായിരുന്നു. കരീമിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഗൾഫിൽ നിന്നു നാട്ടിലേക്ക് വരുന്ന വഴിയാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

COMMENTS