കാഞ്ഞങ്ങാട്: ഓട്ടോ വിളിച്ച് യാത്രക്കാരന്‍ വാടക നല്‍കാതെ മുങ്ങിയതായി പരാതി. നീലേശ്വരം ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ മഹേഷ് ആണ് കബളിപ്പിക്കപ...
കാഞ്ഞങ്ങാട്: ഓട്ടോ വിളിച്ച് യാത്രക്കാരന്‍ വാടക നല്‍കാതെ മുങ്ങിയതായി പരാതി. നീലേശ്വരം ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ മഹേഷ് ആണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അന്‍പതു വയസു പ്രായമുള്ള ഒരാള്‍ സ്റ്റാന്റില്‍ എത്തുകയും പരപ്പയിലേയ്‌ക്ക് വാടക പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പരപ്പ സ്‌കൂളിന്റെ മുന്നിലെത്തിയപ്പോള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി വരാമെന്നു പറഞ്ഞു ഇറങ്ങുകയുമായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്നാണ് യാത്രക്കാരന്‍ വാടക നല്‍കാതെ കടന്നു കളയുകയായിരുന്നുവെന്ന് ബോധ്യമായത്. പിന്നീട് നാട്ടുകാരെ അറിയിക്കുകയായിരുന്നു. സമീപത്തെ കടയിലെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും കടന്നു കളഞ്ഞ ആളെ തിരിച്ചറിയാനായില്ല. തുടര്‍ന്ന് പരപ്പയിലെ ലോട്ടറി ഷോപ്പ് ഉടമ എ ആര്‍ മുരളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിരിവെടുത്ത് വാടക നല്‍കിയ ശേഷം ഡ്രൈവറെ തിരിച്ചയച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

COMMENTS