കൊച്ചി: എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളര്‍ന്നു. എന്‍.കെ നീലകണ്ഠന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജാരതീയ...
കൊച്ചി: എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളര്‍ന്നു. എന്‍.കെ നീലകണ്ഠന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജാരതീയ ജനസേന(ബി.ജെ.എസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ബി.ജെ.എസ് യു.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
എന്‍.കെ നീലകണ്ഠനാണ് ബി.ജെ.എസിന്റെ പ്രസിഡന്റ്. വര്‍ക്കിങ് പ്രസിഡന്റായി ഗോപകുമാറിനെയും തെരഞ്ഞെടുത്തു.
യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുമെന്നും ബി.ജെ.എസ് പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ പറഞ്ഞു.

COMMENTS