പെരിയ: കൊറോണ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കാസര്‍കോടിന് സാധിച്ചുവെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു. കേരള കേന്ദ്ര സര്‍വ്വകലാശാല...
പെരിയ: കൊറോണ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കാസര്‍കോടിന് സാധിച്ചുവെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു. കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ പബ്ലിക് അഡ്‌മിനിസ്‌ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് കാലത്തെ പൊതുഭരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ അദ്ദേഹം വിവരിച്ചു. അതിര്‍ത്തികള്‍ അടച്ചും റൂം ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയും കോവിഡിനായി പ്രത്യേക ആശുപത്രികള്‍ സജ്ജീകരിച്ചും ബോധവത്‌കരണം നടത്തിയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചും കൊറോണയെ ചെറുത്തു. സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിക്കിടയിലും മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളും സ്വീകരിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്‌ഘാടനം ചെയ്‌തു. സോഷ്യല്‍ സയന്‍സ് ഡീന്‍ ഡോ.മോഹന്‍ എ.കെ. ആധ്യക്ഷ്യം വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ആശാലക്ഷ്‌മി സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഗുഗുലോത്തു ശ്രീനു നന്ദിയും പറഞ്ഞു.

COMMENTS