ലക്നൗ: മദ്യമാഫിയയുടെ ആക്രമണത്തില്‍ യുപിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്ര...
ലക്നൗ: മദ്യമാഫിയയുടെ ആക്രമണത്തില്‍ യുപിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്ഗഞ്ചില്‍ നടന്ന സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ദേവേന്ദ്ര ആണ് കൊല്ലപ്പെട്ടത്.
എസ് ഐ അശോക് കുമാര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യക്കടത്ത് കേസുകളിലെ സ്ഥിരം പ്രതിയായ മോട്ടി എന്നയാളുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കുന്നതിനായി പൊലീസ് എത്തിയപ്പോഴാണ് സംഭവം. എന്നാല്‍ മോട്ടിയുടെ അനുയായികള്‍ പൊലീസുകാരെ വളയുകയും വസ്ത്രങ്ങള്‍ വലിച്ചുകീറി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
ഇവിടെ നിന്നും ഒരുവിധത്തില്‍ രക്ഷപ്പെട്ട പൊലീസുകാര്‍ മറ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയും തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ഗുരുതര പരിക്കേറ്റ നിലയില്‍ പൊലീസുകാരെ കണ്ടെത്തുന്നത്.
കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

COMMENTS