മധുര: തമിഴ്നാട്ടില്‍ പത്തൊന്‍പതുകാരിയായ മകള്‍ അമ്മയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. മധുരൈയ്ക്ക് അടുത്ത് മീനമ്ബലപുരത്താണ് സംഭവം .അമ്മയു...
മധുര: തമിഴ്നാട്ടില്‍ പത്തൊന്‍പതുകാരിയായ മകള്‍ അമ്മയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. മധുരൈയ്ക്ക് അടുത്ത് മീനമ്ബലപുരത്താണ് സംഭവം .അമ്മയും ഒരു യുവാവും തമ്മിലുള്ള അവിഹിത ബന്ധം കണ്ടതിനെ തുടര്‍ന്നാണ് മകള്‍ അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് ഭാഷ്യം.
എസ് വഞ്ചിമാല എന്നാണ് കൊല ചെയ്യപ്പെട്ട സ്ത്രീയുടെ പേര്. ഇവരുടെ മകളായ എസ് ഓംശക്തി എന്ന പെണ്‍കുട്ടിയാണ് കൊല നടത്തിയത്. നേരത്തെയും അയല്‍വാസിയായ ഒരു യുവാവുമായി വഞ്ചിമാലയ്ക്ക് ബന്ധം ഉണ്ടായിരുന്നു. ഇത് നേരത്തെ തന്നെ മനസിലാക്കിയ മകള്‍ അമ്മയോട് ഈ ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മകളുടെ വാക്ക് കേള്‍ക്കാതെ അമ്മ ഈ ബന്ധം തുടരുകയായിരുന്നു.
Loading ...
ഇത് എതിര്‍ത്തിനെ തുടര്‍ന്ന് മകള്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് അമ്മയെ മകള്‍ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. . ഉടന്‍ തന്നെ ബഹളം കേട്ട് ഓടിക്കൂടിയ അയല്‍ക്കാര്‍ വഞ്ചിമാലയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു . പിന്നീട് പൊലീസ് എത്തി ഓംശക്തിയെ അറസ്റ്റ് ചെയ്തു.

COMMENTS