ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രസംഗത്തില്‍ കര്‍ഷക സമരത്തെ പരിഹസിച്ച് പ്രധാനമന്ത്രി. ബുദ്ധിജീവികളെ പോലെ ഒരു...
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രസംഗത്തില്‍ കര്‍ഷക സമരത്തെ പരിഹസിച്ച് പ്രധാനമന്ത്രി. ബുദ്ധിജീവികളെ പോലെ ഒരു വിഭാഗമാണ് സമരജീവികളെന്നും ഇവര്‍ക്ക് സമരനിക്ഷേപം വരുന്നുണ്ടെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
കാര്‍ഷിക നിയമങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ മെച്ചപ്പെടുത്താമെന്നും നടപ്പാക്കരുതെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക രംഗത്ത് മാറ്റമുണ്ടാകാതെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല. കാര്‍ഷിക നിയമം നടപ്പാക്കുന്നതിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മന്മോഹന് സിംഗ് പറഞ്ഞ നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാം. മാറ്റം അനിവാര്യമാണെന്ന് പ്രതിപക്ഷം കര്‍ഷകരെ ബോധ്യപ്പെടുത്തണം.
കാര്‍ഷിക രംഗത്തെ പദ്ധതികളെല്ലാം ലഭിക്കുന്നത് വന്‍കിട കര്‍ഷകര്‍ക്കാണ്. എന്നാല്‍ രാജ്യത്ത് 60 ശതമാനവും ചെറുകിട കര്‍ഷകരാണ്. ഇവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിയമമാണ് കേന്ദ്ര നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയാറാകണം. പ്രായമായ കര്‍ഷകര്‍ ഉടന്‍ വീടുകളിലേക്ക് മടങ്ങണം. തര്‍ക്ക വിഷയങ്ങളില്‍ ചര്‍ച്ച തുടരാന്‍ സര്ക്കാന് തയാറാണ്. സമരം എന്തിനാണെന്ന് കൃത്യമായി ആരും പറയുന്നില്ലെന്നും കൃഷിമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് ആരും മറുപടി നല്‍കുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച കോണ്‍ഗ്രസ് നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. രാഷ്ട്രപതിയുടെ സന്ദേശം വളരെ പ്രസക്തമായിരുന്നു. പ്രസംഗം ബഹിഷ്കരിച്ചവര്‍ തന്നെ പിന്നീട് പ്രസംഗം ചര്‍ച്ചയാക്കി. കാര്‍ഷിക നിയമത്തെ കോണ്‍ഗ്രസും ശരത് പവാറും ആദ്യം പിന്തുണച്ചെങ്കിലും പിന്നീട് യു ടേണ്‍ എടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

COMMENTS