വെള്ളരിക്കുണ്ട്: ഗ്യാസ് അടുപ്പില്‍ നിന്നും തീപടര്‍ന്ന് പതിനഞ്ചു വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. വെസ്റ്റ് എളേരി പറമ്ബ ആലത്തടിയിലെ സുശീലയു...
വെള്ളരിക്കുണ്ട്: ഗ്യാസ് അടുപ്പില്‍ നിന്നും തീപടര്‍ന്ന് പതിനഞ്ചു വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. വെസ്റ്റ് എളേരി പറമ്ബ ആലത്തടിയിലെ സുശീലയുടെ മകന്‍ വൈശാഖിനാണ് (15) പൊള്ളലേറ്റത്. ബുധനാഴ്ച രാവിലെ യാണ് സംഭവം. സുശീല ജോലിക്കായി പുറത്ത് പോയ സമയത്താണ് അപകടം. ഗ്യാസ് അടുപ്പ് ഓണ്‍ ചെയ്ത ശേഷം മണ്ണെണ്ണ വിളക്ക് കൊണ്ട് അത് കത്തിക്കാന്‍ ശ്രമിക്കവേ വിളക്കില്‍ നിന്നും മണ്ണെണ്ണ ഗ്യാസ് അടുപ്പിലേക്കും വൈശാഖിന്റെ ദേഹത്തും മറിയുകയായിരുന്നു.
തീ പടര്‍ന്നു വൈശാഖ് ധരിച്ചവസ്ത്രത്തില്‍ പിടിക്കുകയായിരുന്നു. ഗുരുതമായി പൊള്ളലേറ്റ വൈശാഖിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തിട്ടില്ല.
വള്ളിക്കടവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വൈശാഖ്. പരവനടുക്കം എം.ആര്‍.എസ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ വൈശാഖിന്റെയും സഹോദരിയുടെയും അമ്മയുടെയും ജീവിത ദുരവസ്ഥ കേട്ടറിഞ്ഞു സുമനസുകള്‍ ആണ് ഇവര്‍ക്ക് അടുത്തിടെ പറമ്ബ ആലത്തടിയില്‍ വീട് നിര്‍മിച്ചു നല്‍കിയത്.

COMMENTS