കൊച്ചി: പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 25 രൂപയാണ് വര്‍ധിച്ചത്. വില വര്‍ധന ഇന്നു മുതല്...
കൊച്ചി: പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 25 രൂപയാണ് വര്‍ധിച്ചത്. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇതോടെ 14.2 കിലോ ഗ്യാസിന് കൊച്ചിയില്‍ 726 രൂപയായി വില. തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന്റെ വില ദിവസങ്ങള്‍ക്ക് മുന്‍പ് കമ്ബനികള്‍ കൂട്ടിയിരുന്നു. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില വര്‍ധിച്ചത്.

COMMENTS