തൃക്കരിപ്പൂർ: കളിക്കുന്നതിനിടയിൽ കാൽ സ്ലാബിനിടയിൽ കുരുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തൃക്കരിപ്പൂർ അൽ മുജമ്മുൽ ഇസ്‌ലാമിയയിലെ ...
തൃക്കരിപ്പൂർ: കളിക്കുന്നതിനിടയിൽ കാൽ സ്ലാബിനിടയിൽ കുരുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തൃക്കരിപ്പൂർ അൽ മുജമ്മുൽ ഇസ്‌ലാമിയയിലെ മുബഷീർ (15)ന്റെ കാലാണ് ഗ്രൗണ്ടിനോടുചേർന്ന് കൂട്ടിയിട്ട സ്ലാബിനിടയിൽ പെട്ടത്.തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കാൽ പുറത്തെടുക്കാൻ ഏറെ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. തൃക്കരിപ്പൂർ നടക്കാവിൽനിന്നുമെത്തിയ അഗ്നിരക്ഷാസേന സ്ലാബിലെ കമ്പികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുനീക്കിയാണ് കാൽ പുറത്തെടുത്തത്. കുട്ടിക്ക് കാലിന് നിസ്സാര പരിക്കേറ്റു.
സ്റ്റേഷൻ ഓഫീസർ പി.വി.അശോകൻ, ഗ്രേഡ് ഓഫീസർ എം.ശ്രീധരൻ, ഫയർ ഓഫീസർമാരായ ലിനേഷ്, അജിത്ത്, അനിൽ, അഭിനന്ദ്, ഭഗത് എന്നിവർ നേതൃത്വം നൽകി.

COMMENTS