ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും ട്വീറ്റ് ചെയ്ത വേളയില്‍ കേന്ദ്ര...
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും ട്വീറ്റ് ചെയ്ത വേളയില്‍ കേന്ദ്ര സര്‍ക്കാറിന് പ്രതിരോധമൊരുക്കാന്‍ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഒരുമിച്ചെത്തിയപ്പോള്‍ വേറിട്ടു നിന്നയാളാണ് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍.
ഭരണകൂടത്തോടൊപ്പമല്ല കതിര് കാക്കുന്ന കര്‍ഷകരോടൊപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച പത്താന്‍ തന്‍റെ ഏറ്റവും പുതിയ ട്വീറ്റില്‍ ദേശീയ മാധ്യമങ്ങളെ വിമര്‍ശിക്കുകയാണ്. സംഭവങ്ങളുടെ യാഥാര്‍ഥ്യം വളച്ചൊടിച്ച് ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമങ്ങളുടെ രീതിയെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രം പത്താന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
അടിക്കുറിപ്പ് ആവശ്യമില്ലെന്ന് എഴുതിയാണ് പത്താന്‍ ചിത്രം പങ്കുവെച്ചത്.പത്താന്‍റെ പോസ്റ്റിന് കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകള്‍ നിറഞ്ഞു. തീവ്രവാദിയും രാജ്യദ്രോഹിയുമായി മുദ്രകുത്തപ്പെടുമെന്നറിഞ്ഞിട്ടും നിലപാട് ഉറക്കെ പറയാന്‍ തയാറായ ഇര്‍ഫാനെ അഭിനന്ദിക്കുകയാണ് ഒരുകൂട്ടര്‍. കര്‍ഷക സമരങ്ങള്‍ക്കിടയിലെ അക്രമസംഭവങ്ങളെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന രീതി ഇങ്ങനെയാണെന്ന് ചിത്രം ഉദ്ദരിച്ച് ട്വിറ്ററാറ്റികള്‍ അഭിപ്രായപ്പെടുന്നു.
മറുവശത്ത് ആക്രമണങ്ങള്‍ക്കിടെ പരിക്കേറ്റ പൊലീസുകാരുടെ വാര്‍ത്തകള്‍ പുറത്തെത്തുന്നില്ലെന്ന വാദം ചര്‍ച്ചയാക്കുകയാണ് ഒരുകൂട്ടമാളുകള്‍. ഒരു മണിക്കൂറിനകം ആയിരത്തിനടുത്ത് ആളുകള്‍ പോസ്റ്റിന് ലൈക്കടിച്ചപ്പോള്‍ 5000ത്തിലധികം പേര്‍ റീട്വീറ്റ് ചെയ്തു
ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ 'ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗണ്ട' കാമ്ബയിനില്‍ അണിേചര്ന്ന് 'ഇന്ത്യയുടെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട' എന്നു വിളിച്ചുപറയുേമ്ബാള് കര്‍ഷകര്‍ക്ക് നിറഞ്ഞ പിന്തുണയുമായി ഒരുചുവട് മുേന്നാട്ടുകയറി കാമ്ബയിനെതിരെ പൊള്ളുന്നൊരു ട്വീറ്റു തൊടുത്താണ് ഇര്‍ഫാന്‍ ശ്രദ്ധ നേടിയത്.അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് േഫ്ലായ്ഡിനെ വംശീയ വെറിയനായ ഒരു പൊലീസുകാരന്‍ കഴുത്തുഞെരിച്ചുകൊന്നപ്പോള്‍ നമ്മുടെ രാജ്യം നീതിയുടെ പക്ഷം ചേര്‍ന്ന് ആ അരുംകൊലയില്‍ ദുഃഖം പ്രകടിപ്പിച്ചത് ഇര്‍ഫാന്‍ ട്വീറ്റില്‍ ഓര്‍മിപ്പിച്ചു. പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട എന്നു പറയുന്നതിനെ പരോക്ഷമായി ട്രോളുകയായിരുന്നു അദ്ദേഹം.
'ജോര്‍ജ് േഫ്ലായ്ഡിനെ യു.എസ്.എയില്‍ ഒരു പൊലീസുകാരന്‍ ക്രൂരമായി കൊല ചെയ്തപ്പോള്‍, നമ്മുടെ രാജ്യം ആ ദുഃഖം ശരിയായ രീതിയില്‍ പ്രകടിപ്പിച്ചിരുന്നു' -'ജസ്റ്റ് സെയിങ്' എന്ന ഹാഷ്ടാഗില് കുറിക്കുകൊള്ളുന്നൊരു യോര്‍ക്കര്‍ കണക്കെ ഇര്‍ഫാന്‍ നിലപാട് വ്യക്തമാക്കി.

COMMENTS