കൊല്ലം: പതിനേഴു വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സഹോദരനടക്കം നാലു പേരെക്കൂട പൂയപ്പള്ളി പൊലീസ് അറസ്റ്റ് ച...
കൊല്ലം: പതിനേഴു വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സഹോദരനടക്കം നാലു പേരെക്കൂട പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ കൂടാതെ വെളിയം ചൂരക്കോട് പനച്ചിവിള വീട്ടില്‍ വിഷ്‌ണു (19), മാരൂര്‍ പാറവിള പുത്തന്‍ വീട്ടില്‍ അനന്ദു പ്രസാദ്(20), പോച്ചക്കളം പ്രസൂന്‍ നിവാസില്‍ പ്രവീണ്‍ (20) എന്നിവരെയാണ് ഞായറാഴ്ച പൂയപ്പള്ളി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
വര്‍ക്കല വെട്ടൂര്‍ സ്വദേശികളായ മിനിക്കുന്ന് കോളനിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍ (21), മേല്‍വെട്ടൂര്‍ സബിമോള്‍ മന്‍സിലില്‍ മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടില്‍ അഹമ്മദ്ഷാ (21), നല്ലില പഴങ്ങാലം ഉത്രാടം വീട്ടില്‍ ഹൃദയ്(19), പഴങ്ങാലം അമ്ബിപ്പൊയ്ക, കോഴിക്കാല്‍ പുത്തന്‍ വീട്ടില്‍ റഫീഖ്(22), പള്ളിമണ്‍ ജെ.
പി നിവാസില്‍ ജയകൃഷ്ണന്‍(22), മുട്ടയ്ക്കാവ് സ്വദേശി അഭിജിത്ത് (21) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്
പെണ്‍കുട്ടിയെ പന്ത്രണ്ടോളം പേര്‍ ചേര്‍ന്നു പീഡിപ്പിച്ചതായാണ് പരാതി. കൊല്ലം പൂയപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജനുവരി 29ന് രാത്രി മുതല്‍കാണാതായ വെളിയം കുടവട്ടൂര്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍ പുറത്തുവന്നത്.
പ്രണയം നടിച്ച് പല ഇടങ്ങളില്‍ കൊണ്ട് പോയി, മയക്കു മരുന്ന് നല്‍കി.
പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വര്‍ക്കലയിലുണ്ടെന്ന് കണ്ടെത്തി. 30ന് ഓടനാവട്ടം മുട്ടറയില്‍ എത്തിയതായി ടവര്‍ ലൊക്കേഷന്‍ വിവരം ലഭിച്ചു. പിന്നീട് പെണ്‍കുട്ടിയെ ആരോ വാഹനത്തില്‍ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരങ്ങള്‍ പുറത്തു പറഞ്ഞത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്‍സ്റ്റാഗ്രാം വഴിയുള്ള ബന്ധങ്ങളിലൂടെയാണ് പെണ്‍കുട്ടിയെ കുടുക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
നല്ലില പഴങ്ങാലം ഉത്രാടം വീട്ടില്‍ ഹൃദയ്(19) എന്ന യുവാവുമായി പെണ്‍കുട്ടി ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഹൃദയ് തന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഹൃദയ് പീഡിപ്പിച്ചശേഷം മറ്റു 11ഓളം പേര്‍ കൂടി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതയാണ് വിവരം.
പൂയപ്പള്ളി എസ്. എച്ച്. ഒ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്. ഐമാരായ രാജന്‍ ബാബു, സന്തോഷ് കുമാര്‍, എ എസ് ഐ രാജേഷ്, അനില്‍ കുമാര്‍, ഗോപ കുമാര്‍, സി പി ഒ ബിജു വര്‍ഗീസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

COMMENTS